TDS Filing, TDS Correction


നമ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും  ഒരു മാസം ഈ  ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍ തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പി ക്കുന്നത്.  ഇത് സമര്‍പ്പിച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ DDOക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല..ഓരോ മൂന്ന് മാസത്തിലും ആദായ നികുതി വകുപ്പിന് TDS റിട്ടേൺ സമർപ്പിക്കുന്നു, തുടർന്ന് നമ്മുടെ ഓരോരുത്തരുടെയും വ്യതിരിക്തമായ നികുതി തുക റെൻഡർ ചെയ്യും. ഇത് നാല് പാദങ്ങളിലാണ് ചെയ്യുന്നത്.

താഴെ ചേർക്കുന്ന വിവരങ്ങൾ സ്വന്തമായി  TDS തയ്യാറാക്കാൻ തീർച്ചയായും നമ്മൾ ഓരോരുത്തരെയും സഹായിക്കും ....

E-TDS Tutorial & Help
Quarterly E-TDS return - A complete eBook on E-TDS Prepared by Dr. Manesh Kumar E(2022 Version; updated upto Q3, 2021-22)
Income Tax Calculator Software Tools 2022
E-TDS Preparation by Sri.Sudheer Kumar TK
E-TDS Preparation by Sri.Alrahiman
Download Java
AIN Code of all Treasuries in Kerala
How to Upload Quarterly TDS
Bin View Details
NSDL Portal  | Download RPU 3.9 Version
p>

[Continue reading...]

Income Tax Calculation FY 2021-2022



2021-22 സാമ്പത്തിക വര്‍ഷത്തിലെ അഥവാ 2022-23 അസസ്‌മെന്റ് ഇയറിലെ ആദായ നികുതി കണകമകാക്കുന്നതിനുള്ള ഈസി ടാക്‌സ് സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പ്രസ്താവിക്കുന്നത്. 
 
 
Easy Tax 2021-22
 
ഈ വര്‍ഷത്തെ സോഫ്റ്റ് വെയര്‍ ഒരു സിപ്പ് ഫയലില്‍ ഉള്‍ക്കൊള്ളിച്ച ഒരു പാക്കേജായാണ് നിങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ 5 ഫയലുകള്‍ ഉണ്ടായിരിക്കും. ആദ്യം നിങ്ങള്‍ ഈ സിപ്പ് ഫയലിനെ എക്‌സ്ട്രാക്ട് ചെയ്ത് മറ്റൊരു ഫോള്‍ഡറിലേക്ക് സേവ് ചെയ്യുക. എക്‌സ്ട്രാക്ട് ചെയ്യാതെ തന്നെ ഫയലുകള്‍ ഓപ്പണ്‍ ആകുമെങ്കിലും എന്റര്‍ ചെയ്ത ഡാറ്റ സേവ് ചെയ്യാന്‍ നിങ്ങള്‍ വിട്ടുപോകാന്‍ സാധ്യതയുണ്ട്. Easy Tax 2021-22 എന്ന സോഫ്റ്റ് വെയര്‍ തന്നെ 32 ബിറ്റ് , 64 ബിറ്റ് എന്നീ രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്നു മാത്രമേ നിങ്ങള്‍ ഉപയോഗിക്കേണ്ടതുള്ളൂ. ഏത് വേര്‍ഷന്‍ ഉപയോഗിക്കണം എന്നത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആക്‌സസിന്റെ വേര്‍ഷന് അനുസരിച്ചിരിക്കും. (വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം 32 ബിറ്റോ, 64 ബിറ്റോ എന്നതിനെ ആശ്രയിച്ചല്ല ഇത് തീരുമാനിക്കുന്നത്) നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആക്‌സസ് വേര്‍ഷന്‍ 2007 ഓ അതിന് മുമ്പോ ഉള്ള വേര്‍ഷനാണെങ്കില്‍ നിങ്ങളുടെ സിസ്റ്റത്തില്‍ 32 ബിറ്റ് വേര്‍ഷനാണ് പ്രവര്‍ത്തിക്കുക. ഇനി ആക്‌സസ് 2010 ഓ അതിന് ശേഷമോ ഉള്ള വേര്‍ഷനാണെങ്കില്‍ 64 ബിറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതി.
Relief Calculator 2021-22
ഇക്കഴിഞ്ഞ വര്‍ഷം ഡി.എ അരിയറായും ഡെഫേര്‍ഡ് സാലറിയായും വലിയൊരു തുക നമുക്ക് അരിയറായി ലഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ നികുതി ബാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി നമുക്ക് സെക്ഷന്‍ 89(1) പ്രകാരമുള്ള അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. ചിലര്‍ക്കെങ്കിലും വലിയ തോതില്‍ ഇതിന്റെ പ്രയോജനം ലഭിക്കും. ഇങ്ങനെ നമുക്ക് ലഭിക്കാവുന്ന അരിയര്‍ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറാണ് റിലീഫ് കാല്‍ക്കുലേറ്റര്‍. ഇത് മൈക്രോസോഫ്റ്റ് എക്‌സലില്‍ തയ്യാറാക്കിയതാണ്. സോഫ്റ്റ് വെയറിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇതൊരു പ്രത്യേക സോഫ്റ്റ് വെയറായി ചെയ്തിട്ടുള്ളത്. ആദ്യം ഈസി ടാക്‌സില്‍ അരിയര്‍ അടക്കമുള്ള മുഴുവന്‍ വിവരങ്ങളും നല്‍കി നികുതി കണ്ടെത്തുക. അതിന് ശേഷം ഈസി ടാക്‌സിലെ നികുതി വിധേയ വരുമാനവും അരിയര്‍ സാലറിയുടെ പ്രതിമാസ തുകകളും റിലീഫ് കാല്‍ക്കുലേറ്ററില്‍ എന്റര്‍ ചെയ്ത് അരിയര്‍ റിലീഫ് കണ്ടെത്തുക. ഇങ്ങനെ ലഭിക്കുന്ന അരിയര്‍ റീലീഫിന്റെ തുക തിരിച്ച് ഈസി ടാക്‌സില്‍ ഡിഡക്ഷന്‍ എന്ന സെക്ഷനില്‍ ചേര്‍ക്കുക. 
SaveAsPDF
ഈ പാക്കേജിന്റെ കൂടെ SaveAsPDF എന്ന ഒരു .exe ഫയല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈസി ടാക്‌സില്‍ എല്ലാ സ്റ്റേറ്റ്‌മെന്റുകളും പി.ഡി.എഫ് ഫയലായി ജനറേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. എം.എസ് ഓഫീസ് 2007 ഓ അതിന് മുമ്പോ ഉള്ള വേര്‍ഷനുകളാണെങ്കില്‍ ഈ ഫംഗ്ഷന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ SaveAsPDF എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. 2007 ന് ശേഷമുള്ള വേര്‍ഷനുകളില്‍ ഈ സൗകര്യം ഡിഫാള്‍ട്ടായി ലഭ്യമായത് കൊണ്ട് ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല. 
 
Income Tax Final Statement and Relief Calculator 2021-22
Tax Consultant Unlimited - Sri.Saffeeq M P
Income Tax Statement FINAL [with 10E] - Tax Consultant Unlimited_6.20(2021-22 FY/2022-23 AY) updated on 08/01/2022 - By Sri.Saffeeq M P
Calc n Print - Sri. N P Krishnadas
Calc n Print - IT Statement FY 2021-22 [with 10E] - by Sri.N P Krishnadas
EC Tax - Sri.Babu Vadukkumchery
EC Tax 2022 [Updated on 30/12/2021] - Malayalam - Income Tax Statement [with 10E] - Babu Vadukkumchery
Easy Tax - Sri.Sudheerkumar T K
EASY TAX 2021-22 (With 10 E) - by Sri.Sudheekumar T K - Windows/Ubuntu ver 1.0
Income Tax Calculator - by Sri.Gigi Thiruvalla
Income Tax Calculator FY 2021-22 (With 10 E) - by Sri.Gigi Thiruvalla - Windows
Income Tax Calculator FY 2021-22 (With 10 E) - by Sri.Gigi Thiruvalla - Ubuntu
TIMUS UTILITY - by Sri.Saji V Kuiakose
Income Tax Statement - TIMUS UTILITY - by Sri.Saji V Kuiakose
Easy Tax - ecostat
Income Tax Calculator for FY 2021-22 - by ecostatt
Relief for Arrears 2021-22 (Form 10E) : Calculation - by ecostatt
[Continue reading...]

How to upload TDS returns using the digital signature/Aadhar card


Quarterly TDS Returns ഫയൽ അപ്‌ലോഡ് ചെയ്യുന്നതിനായി RPU സോഫ്റ്റ്‌വെയർ വഴി തയാറാക്കിയ വാലിഡേറ്റ് ചെയിത ഫയൽ നമുക്ക് താഴെ കാണുന്ന രീതിയിൽ ആകും കാണുന്നത്.

മുകളിൽ കാണുന്ന 24QRQ1.fvu നെയിം ഉള്ള ഫയലിൽ റൈറ്റ് ക്ലിക്ക് പറഞ്ഞു sent to വഴി compressed Zip ഫോൾഡർ ആക്കണം.

അപ്പോൾ ഒരു പുതിയ ഫയൽ ജനറേറ്റ് ചെയുന്നത് കാണാം

ഈ പുതുതായി ജനറേറ്റ് ചെയ്യ്ത ഫയൽ ആണ് നമുക്ക് അപ്‌ലോഡ് ചെയ്യാൻ ഉള്ളത്.ഇനി ഫയൽ അപ്‌ലോഡ് ചെയ്യുന്നതിനായി പുതിയ ആദായനികുതി പോർട്ടലിൽ അഡ്രസ്സ് ബാറില്‍ www.incometax.gov.in എന്ന് ടൈപ്പ് ചെയിതു കൊടുത്തു enter ബട്ടൺ ക്ലിക്ക് ചെയുക.DSC കൂടി കമ്പ്യൂട്ടറിൽ കണക്ട് ചെയുക.

 Login എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.യൂസർ ഐ ഡി എന്റർ ചെയ്യുന്നതിനുള്ള പേജ് കാണാൻ കഴിയും.

യൂസർ ഐ ഡി ടൈപ്പ് ചെയിതു Continue ബട്ടൺ ക്ലിക്ക് ചെയുക. ഇവിടെ യൂസർ ഐഡി ആയി ഉപയോഗിക്കുന്നത് TAN ആണ്

ഇവിടെ Please confirm your secure access message* എന്നതിന് നേരെ ഉള്ള ബോക്സിൽ ടിക്ക് ചെയുക.താഴെ പാസ്സ്‌വേർഡ് ടൈപ്പ് ചെയുക,Continue ബട്ടൺ ക്ലിക്ക് ചെയുക.ഈ ഫയലിംഗ് സൈറ്റ് ലോഗിൻ ചെയുന്നത് കാണാം.പാസ്സ്‌വേർഡ് അറിയില്ല എങ്കിൽ Forgot Password? ഉപയോഗിച്ച് reset ചെയ്യാവുന്നതാണ്.

TDS അപ്‌ലോഡ് ചെയ്യുന്നതിനായി e-File എന്ന മെനു വിലെ Income Tax Income Tax Forms ->File Income Tax Forms എന്ന സബ് മെനുവിൽ ക്ലിക്ക് ചെയുക

ഇപ്പോൾ താഴെ കാണുന്ന പോലെ ഉള്ള ഒരു പേജ് ആകും കാണുക അതിൽ ഏറ്റവും താഴെ ആയി Deduction of Tax at Source എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക

Get Started എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Please Select Form :-24 Q salary select ചെയുക

നമ്മൾ ആദ്യം compressed Zip ഫോൾഡർ ആയി create ചെയ്തിട്ടുള്ള ഫയൽ ഇവിടെ സെലക്ട് ചെയിതു കൊടുക്കുക

ഇവിടെ നമുക്ക് മൊബൈലിൽ ആധാർ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ I would like to verify using OTP on mobile number registered with Aadhaar എന്ന ഓപ്ഷൻ വഴിയും ചെയാം

DSC വഴി അആണ് ചെയുന്നതു എങ്കിൽ I would like to verify using Digital Signature Certificate (DSC) ഈ ഓപ്ഷൻ ടിക് ചെയിതു continue ക്ലിക്ക് ചെയുക.അപ്പോൾ താഴെ കാണുന്ന ഒരു പേജിലേക്ക് പോകുന്നത് കാണാം

I have downloaded and installed emsigner utility. അതിനോട് ചേർന്ന് കാണുന്ന ചെറിയ ബോക്സ് ടിക്ക് ചെയുക continue പറയുക

ഇവിടെ പ്രൊവിഡർ സെലക്ട് ചെയുക
Certificate സെലക്ട് ചെയുക
പ്രൊവിഡർ പാസ്സ്‌വേർഡ് (DSC പാസ്സ്‌വേർഡ് ആണ് )

താഴെ കാണുന്ന sign എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

തൊട്ടു താഴെ ആയി Download എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ Acknowledgement Receipt of
Income Tax Forms ഡൌൺലോഡ് ചെയാം .ഇത് പ്രിന്റ് എടുത്തു ഫയൽ ചെയേണ്ടതാണ്

ഇങ്ങനെ നമുക്ക് ആധാർ വഴിയും,DSC ഉപയോഗിച്ചും ഫയൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്
[Continue reading...]