TAX CONSULTANT -2014 -WINDOWS OS BASED

THANKS TO SRI . SAFFEEQ M P
ടാക്സ് കണ്‍സള്‍ട്ടന്റ് 2014 മാക്രോസ് എനേബ്ള്‍ഡ്  എക്സല്‍  സ് പ്രെഡ് ഷീറ്റാണ്. അതുകകൊണ്ടു തന്നെ ഇതിലെ ബട്ടണുകളെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ എക്സല്‍ ഓപ്ഷനില്‍ മാക്രോസ് ഇനേബിള്‍ ചെയ്യേണ്ടതുണ്ട്. 'Macro Help' എന്ന ബട്ടണ്‍ അമര്‍ത്തി മാക്രോസ് ഇനേബിള്‍  ചെയ്യേണ്ടതെങ്ങിനെയെന്ന് മനസ്സിലാക്കാവുന്നതാണ്.[MS Office -2003]




SOFTWARE  DOWNLOAD  LINK -TAX CONSULTANT -2014 VER  1.5


 ടാക്സ് കണ്‍സള്‍ട്ടന്റ് 2014 ന്റെ ഹോം ഷീറ്റില്‍ ചിത്രത്തില്‍ കാണുന്നതുപോലെ മൂന്ന് ഡാറ്റാ എന്‍ട്രി ബട്ടണുകളും മൂന്ന് റിപ്പോര്‍ട്ട് ബട്ടണുകളുമാണുള്ളത്.

ഡാറ്റാ എന്‍ട്രി
പേഴ്സണല്‍ ഡീറ്റെയില്‍സ്.
    നിങ്ങളുടെ ഓഫീസ് സംബന്ധമായ വിവരങ്ങളും (പാര്‍ട്ട് -എ) വ്യക്തിപരമായ വിവരങ്ങളും (പാര്‍ട്ട് -ബി) ഇവിടെയാണ് ചേര്‍ക്കേണ്ടത്. മഞ്ഞ, ഇളം പച്ച എന്നീ നിറങ്ങളിലുള്ള സെല്ലുകളില്‍ മാത്രമേ ഡാറ്റ എന്റര്‍ ചെയ്യേണ്ടതുള്ളൂ. നിങ്ങളുടെ റസിഡന്റ് സ്റ്റാറ്റസ്, സെക്സ് എന്നിവ സെലക്ട് ചെയ്തിരിക്കുന്നത് ശരിയാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിവരങ്ങള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ 'Save & Exit' ബട്ടണ്‍ ഉപയോഗിച്ച്  ഹോം ഷീറ്റിലേക്ക്  വരാം.
⦁    സാലറി & ഡിഡക്ഷന്‍സ്
 
നിങ്ങള്‍ വാങ്ങിയ ശമ്പളത്തിന്റെയും റിക്കവറിയുടെയും വിവരങ്ങളാണ് പാര്‍ട്ട്-സി യില്‍ ചേര്‍ക്കേണ്ടത്. അടിസ്ഥാന ശമ്പളം ചേര്‍ത്താല്‍ ക്ഷാമബത്ത ഓട്ടോമാറ്റിക് ആയി വരുന്നതാണ്. എന്നാല്‍ HPL മൂലമോ മറ്റോ വാങ്ങിയ   ക്ഷാമബത്തയില്‍  വ്യത്യാസമുണ്ടെങ്കില്‍ അവ 'Actual DA' എന്ന കോളത്തില്‍ ചേര്‍ക്കണം. (മുകളിലെ ചിത്രം നോക്കുക) ഡി.എ. അരിയര്‍, ഗ്രേഡ് അരിയര്‍, പേ റിവിഷന്‍ അരിയര്‍ എന്നിങ്ങനെ കുടിശ്ശികയായി ലഭിച്ച സംഖ്യ മൊത്തത്തില്‍ Total ലിനു നേരെയുള്ള കോളത്തിലും  പ്രൊവിഡന്റ് ഫണ്ടിലേക്ക്  പോയ സംഖ്യ  GPF നു നേരെയുള്ള കോളത്തിലും ചേര്‍ക്കേണ്ടതാണ്. പാര്‍ട്ട്-ബി യില്‍ 'Rental' സെലക്ട് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ കൊടുത്ത വീട്ടുവാടക ചേര്‍ക്കുന്നതിനുള്ള കോളം  ഇവിടെ കാണുന്നതാണ്.
ബാങ്ക് പലിശ, വീട്ടു വാടക തുടങ്ങിയ മറ്റു വരുമാനങ്ങള്‍ പാര്‍ട്ട്-ഡി യിലാണ് ചേര്‍ക്കേണ്ടത്. പ്രൊഫഷന്‍ ടാക്സ്, ഹൗസിംഗ് ലോണിന്റെ പലിശ എന്നിവ  പാര്‍ട്ട്-ഇ യില്‍ ചേര്‍ക്കുക.
    ടാക്സ് ഇളവിനുള്ള മറ്റു എല്ലാ വിവരങ്ങളും PART-F (Tax Relief) ല്‍ ആണ് ചേര്‍ക്കേണ്ടത്.
 ചിത്രത്തില്‍ കാണുന്നതു പോലെ  എത് സെക്ഷന്‍ സെലക്ട് ചെയ്യുമ്പോഴും  ആസെക്ഷനില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നതിന്റെ ലഘുവിവരണം പോപ്-അപ് വിന്‍ഡോയിലൂടെ ലഭിക്കുന്നതാണ്. പ്രസ്തുത പോപ്-അപ് വിന്‍ഡോയിലൂടെ നിങ്ങള്‍  ബന്ധപ്പെട്ട സെക്ഷന്‍ തെരെഞ്ഞെടുത്ത് അതിന്റെ വിവരണവും സംഖ്യയും അതാത് കോളത്തില്‍ ചേര്‍ക്കുക. ഉദാഹരണമായി ഹൗസിംഗ് ലോണിന്റെ  മുതല്‍ (Principal) ചേര്‍ക്കുന്നതിന് 80C യാണ് സെലക്ട് ചെയ്യേണ്ടത്.
 മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ വരേണ്ടുന്ന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും മറ്റും കുടിശ്ശിക ഈ വര്‍ഷത്തില്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് PART-G (Form 10E) യില്‍ ഇളവിനര്‍ഹതയുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. 

 കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളിലെ ടാക്സബിള്‍ ഇന്‍കം അതാത് വര്‍ഷങ്ങളിലെ കോളത്തിലും  (ചിത്രത്തില്‍ പച്ച കളര്‍ കൊണ്ട് മാര്‍ക്ക് ചെയ്തവ) ഈ വര്‍ഷം ലഭിച്ച കുടിശ്ശികയില്‍ മുന്‍ വര്‍ഷങ്ങളിലേക്ക് പോകേണ്ടുന്ന ഭാഗം Split-up Arrears എന്ന റോയുടെ നേര്‍ക്കും ചേര്‍ക്കേണ്ടതാണ്.
വിവരങ്ങള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ 'Save & Exit' ബട്ടണ്‍ ഉപയോഗിച്ച്  ഹോം ഷീറ്റിലേക്ക്  വരാം.
⦁    ടാക്സ് ഡിഡക്റ്റഡ്
 




 നിങ്ങളു‍‍ടെ ശമ്പളത്തില്‍ നിന്നും പിടിച്ച ടാക്സിന്റെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുക.വിവരങ്ങള്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ 'Save & Exit' ബട്ടണ്‍ ഉപയോഗിച്ച്  ഹോം ഷീറ്റിലേക്ക്  വരാം.

ബി. റിപ്പോര്‍ട്ട്
റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ A4 പേപ്പറിലാണ് പ്രിന്റ് സെറ്റ് ചെയ്തിരിക്കുന്നത്.
⦁    ടാക്സ് സ്റ്റേറ്റ്മെന്റ്- പ്രിന്റ് എടുക്കുന്നതിന് രണ്ട് എ4 പേപ്പര്‍ ആവശ്യമാണ്.
⦁    ഫോം 16 – ഇതില്‍ ക്ലിക് ചെയ്യുമ്പോള്‍ Form-16, Part-B എന്നിങ്ങനെ രണ്ട് ബട്ടണ്‍ കാണുന്നതാണ്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ 19/02/2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം  ഫോം-16 ന്റെ പാര്‍ട്ട് എ Traces പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്. എന്നിരുന്നാലും ആയതിന്റെ മാതൃക മനസ്സിലാക്കുന്നതിന് ഫോം-16 മുഴുവനായും പാര്‍ട്ട്-ബി മാത്രമായും പ്രിന്റ് ചെയ്യാവുന്നതാണ്.


⦁    10-ഇ പ്രിന്റ് എടുക്കുന്നതിന് മൂന്ന് എ-4 പേപ്പര്‍ ആവശ്യമാണ്. പ്രിന്റെടുത്തു കഴിഞ്ഞാല്‍ ഹോം ഷീറ്റിലേക്ക് തിരിച്ചെത്തുന്നതാണ്. ഇനി പ്രിന്റ് എടുക്കാതെ തന്നെ ഹോം ഷീറ്റിലേക്ക് തിരിച്ചുവരുന്നതിന്  പ്രിന്റ് പ്രിവ്യു ക്ലോസ് ചെയ്താല്‍ മതി.


SOFTWARE  DOWNLOAD  LINK -TAX CONSULTANT -2014 SOFTWARE

INCOME TAX HELPS 

OTHER SOFTWARE LINK

TAX CONSULTANT  HELP  PDF FORMAT