2014
ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന
ശമ്പളം അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ
വരുമാനമായി കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി
ബാധ്യത ഒരു പാട് വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച
ശമ്പള കുടിശ്ശിക അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക്
നികുതി അടക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ
ഫലമായി വരുമാന പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും
ചെയ്തതാകാം. അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍
സാലറിയുടെ റിലീഫ് അവകാശപ്പെടാം. ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍,
അപ്രൂവല്‍ ലഭിക്കാന്‍ താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച്
ലഭിച്ചവര്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍
ലഭിക്കേണ്ട ശമ്പളം ഈ വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ
റിലീഫ് ഉപയോഗപ്പെടുത്താവുന്നതാണ്.
അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് വേണ്ടി തയ്യാറാക്കിയ Relief Calculator എന്ന എക്സല്‍ അപ്ലിക്കേഷന്‍ ഒരു വലിയ വിജയമായിത്തീര്‍ന്നു. ആയത്കൊണ്ട് അത് പരിഷ്കരിച്ച് ഈ വര്‍ഷത്തെ ഉപയോഗത്തിന് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ നേരം കൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ, ചിലപ്പോള്‍ ഒരുപാട് സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ഇത് സഹായിച്ചേക്കാം.
Relief Calculator ഉപയോഗിക്കുന്നതെങ്ങിനെ?
റിലീഫ് കണക്കാക്കുന്നതിന് മുമ്പായി നിങ്ങള്‍ EASY TAX ഓപ്പണ്‍ ചെയ്ത് ഈ വര്‍ഷത്തെ വിവരങ്ങള്‍ ചേര്‍ക്കുക. കാരണം റിലീഫ് നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ക്ലെയിം ചെയ്താല്‍ മതി. ഈ വര്‍ഷം അരിയര്‍ അടക്കമുള്ള മൊത്തവരുമാനത്തിന് മേല്‍ ടാക്സ് വരുന്നില്ലെങ്കില്‍ റിലീഫ് കണക്കാക്കാന്‍ സമയം ചെലവഴിക്കേണ്ട ആവശ്യമില്ലല്ലോ.. മാത്രമല്ല റിലീഫ് കണക്കാക്കുന്നതിന് ഈ വര്‍ഷത്തെ മൊത്തവരുമാനം എത്രയാണെന്ന് അറിയുകയും വേണം. ആയത് കൊണ്ട് ആദ്യം EASY TAX ലെ വിവരങ്ങള്‍ എന്റര്‍ ചെയ്യുക. അതില്‍ അരിയര്‍ ചേര്‍ക്കാനുള്ള സ്ഥലങ്ങളില്‍ അത് ചേര്‍ക്കുകയും ചെയ്യുക. ഇനി ഇതിലെ Statement എടുത്ത് നോക്കിയാല്‍ ടാക്സ് വരുന്നുണ്ടോ എന്നറിയാം. ടാക്സ് അടക്കേണ്ടതുണ്ടെങ്കില്‍ മാത്രം റിലീഫ് കണക്കാക്കുന്നതിന് അടുത്ത സ്റ്റെപ്പിലേക്ക് പോവുക.
റിലീഫ് കണക്കാക്കുന്നതിന് ആകെ രണ്ട് കാര്യങ്ങളാണ് വേണ്ടത്.
- നിങ്ങള്‍ക്ക് ലഭിച്ച അരിയര്‍ സാലറിയുടെ Due-Drawn Statement. ഓരോ സാമ്പത്തിക വര്‍ഷത്തിലേക്ക് ലഭിച്ച സാലറി അരിയര്‍ കണ്ടെത്തുന്നതിന് വേണ്ടിയാണിത്
- ഏതൊക്കെ മുന്‍വര്‍ഷങ്ങളിലേക്കുള്ള അരിയറാണോ ലഭിച്ചിട്ടുള്ളത് ആ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിട്ടുള്ള ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്‍റുകള്‍. അതല്ലെങ്കില്‍ ആ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൊത്തവരുമാനം (എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്) കൃത്യമായി അറിഞ്ഞിരുന്നാലും മതി.
ഈ രണ്ട് കാര്യങ്ങള്‍ മാത്രം ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ Relief Calculator ഓപ്പണ്‍
ചെയ്യുക. എക്സല്‍ സോഫ്റ്‍വെയറില്‍ നേരത്തെ മാക്രോ എനാബിള്‍
ചെയതിട്ടില്ലെങ്കില്‍ അത് എനാബിള്‍ ചെയ്യുക. അതിന് ശേഷം DATA ENTRY എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഈ സ്ക്രീനില്‍ മുന്ന് സ്റ്റെപ്പുകള്‍ മാത്രം
ചെയ്താല്‍ മതി.
- ഒന്നാമത്തെ സ്റ്റെപ്പില്‍ Personal Details വിഭാഗത്തില്‍ പേര്, ഓഫീസ്, ഉദ്യോഗപ്പേര്, പാന്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്യുക. അതിന് ശേഷം കാറ്റഗറി സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്ലെങ്കില്‍ കാല്‍ക്കുലേഷന്‍ ശരിയാകില്ല.
- രണ്ടാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ലഭിച്ചതിന്‍റെ Due-Drawn Statement നോക്കി ഓരോ മാസത്തെയും അരിയര്‍ തുകകള്‍ അതത് കോളങ്ങളില്‍ എന്‍റര്‍ ചെയ്യുക. ഓരോ സാമ്പത്തിക വര്‍ഷത്തെക്കും ബാധകമായ അരിയറുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനാണിത്.
- മൂന്നാമത്തെ സ്റ്റെപ്പില്‍ അരിയര്‍ ബാധകമായ വര്‍ഷങ്ങളില്‍ അന്ന് റിപ്പോര്‍ട്ട് ചെയ്ത മൊത്തവരുമാനം എന്‍റര്‍ ചെയ്യുകയാണ് വേണ്ടത്. അരിയര്‍ ഡീറ്റയില്‍സ് എന്‍റര്‍ ചെയ്യുന്നതോടു കൂടി മൂന്നാമത്തെ സെക്ഷനില്‍ താഴെ നല്‍കിയിട്ടുള്ള പട്ടികയില്‍ ചുകന്ന നിറത്തിലുള്ള കള്ളികളില്‍ വര്‍ഷങ്ങളുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടും. അതിന് നേരെ മാത്രം അന്നത്തെ മൊത്തവരുമാനം എന്‍റര്‍ ചെയ്താല്‍ മതി. ഈ വര്‍ഷത്തെ (2014-15) ടാക്സബിള്‍ ഇന്‍കം ചേര്‍ക്കുന്നതിന് ഈ വര്‍ഷത്തേക്ക് തയ്യാറാക്കിയിട്ടുള്ള EASY TAX ലെ Statement എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്റ്റേറ്റമെന്റിലെ കോളം 12 ന് ( ie; Taxable income rounded off to the nearest multiple of Ten ) നേരെ വരുന്ന തുക അരിയര്‍ അടക്കമുള്ള തുകയാണ്. ഇതില്‍ നിന്നും ഈ വര്‍ഷം ലഭിച്ച അരിയര്‍ കുറച്ചാല്‍ മതി. ഉദാഹരണമായി Statement ലെ ഐറ്റം 12 ല്‍ കാണുന്ന തുക 3,25,000 വും ഈ വര്‍ഷം ലഭിച്ച അരിയര്‍ 40,000 വും ആണെങ്കില്‍ നിങ്ങള്‍ ഈ വര്‍ഷത്തെ കോളത്തില്‍ 2,85,000 എന്ന് ചേര്‍ത്താല്‍ മതി.
ഇത്ര
മാത്രമേ നമ്മള്‍ ചെയ്യേണ്ടതുള്ളു. നിങ്ങള്‍ക്ക് റിലീഫിന്
അര്‍ഹതയുണ്ടെങ്കില്‍ Relief Calculator ന്‍റെ മെയിന്‍ വിന്‍ഡോയില്‍ നിന്ന്
സ്റ്റേറ്റ്മെന്‍റുകള്‍ പ്രിന്‍റെടുക്കാവുന്നതാണ്. മെയിന്‍ വിന്‍ഡോയില്‍
നിന്നും 3 സ്റ്റേറ്റ്മെന്‍റുകളുടെ പ്രിന്‍റ് ലഭിക്കും. ഇതില്‍ Arrear
Statement, Table of Calculation എന്നിവ നമ്മുടെ സ്വന്തം റഫറന്‍സിന്
വേണ്ടിയുള്ളതാണ്. എവിടെയും സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ 10E Form എന്ന
ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് 10-ഇ ഫോറം, അനക്സര്‍,
ടേബിള്‍-എ എന്നിവ പ്രിന്റ് ചെയ്യാം. ഇത് ഇന്‍കം ടാക്സ്
സ്റ്റേറ്റ്മെന്‍റിനോടൊപ്പം ഡിസ്ബേര്‍സിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
റിലീഫായി കാണിക്കുന്ന തുക ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റുകളിലെ Releif
u/s 89(1) എന്ന കോളത്തില്‍ ചേര്‍ക്കുക. നിങ്ങള്‍ ഈസി-ടാക്സ്
ഉപയോഗിക്കുന്നുവെങ്കില്‍ Deduction എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍
ലഭിക്കുന്ന പേജില്‍ Releif For Arrears of Salary u/s 89(1) എന്നതിന്
നേരെ ഈ തുക ചേര്‍ക്കുക.
Manual ആയി റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന്
Relief Calculator
ഉപയോഗിക്കുന്നവര്‍ക്ക് ഈ റീലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്ന
സ്റ്റെപ്പുകളൊന്നും മനസ്സിലാക്കി വെക്കേണ്ടതില്ല. എങ്കിലും സ്വന്തമായി
റിലീഫ് കാല്‍ക്കലേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടി ഇതിനുള്ള സ്റ്റെപ്പുകള്‍
താഴെ കൊടുക്കുന്നു.
- ആദ്യം ഈ വര്‍ഷം നമുക്ക് ലഭിച്ച മൊത്തം വരുമാനത്തിന്‍റെ, അതായത് ലഭിച്ച അരിയര്‍ അടക്കമുള്ള തുകയുടെ നികുതി കണക്കാക്കുക.
- പിന്നീട്
മൊത്തം വരുമാനത്തില്‍ നിന്നും അരിയര്‍ കുറച്ച് ബാക്കി തുകയുടെ നികുതി
കാണുക. ഇവിടെ അരിയര്‍ കുറയ്ക്കുമ്പോള്‍ ഈ വര്‍ഷത്തേക്ക്
ബാധകമായിട്ടുള്ളത് കുറയ്ക്കരുത്. അത് ഈ വര്‍ഷത്തെ വരുമാനം തന്നെയാണ്.
- സ്റ്റെപ്പ്-1 ല്‍ കണ്ട നികുതിയില്‍ നിന്നും സ്റ്റെപ്-2 ല്‍ കണ്ട നികുതി കുറയ്ക്കുക ( ഇത് ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം വന്നിട്ടുള്ള അധിക നികുതി ബാധ്യതയാണ് )
- അരിയര്‍ ബാധകമായിട്ടുള്ള മുന്‍വര്‍ഷങ്ങളില്‍ നമ്മള്‍ അന്ന് നല്‍കിയ നികുതികള്‍ കണ്ടെത്തി അതിന്റെ തുക കാണുക (ഇതിന് ആ വര്‍ഷങ്ങളിലെ ആദായ നികുതി സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കുക )
- ഈ
ഓരോ വര്‍ഷത്തെയും അന്നത്തെ മൊത്തം വരുമാനത്തോട് കൂടി ഇപ്പോള്‍ അതത്
വര്‍ഷത്തേക്ക് ലഭിച്ച അരിയറുകള്‍ കൂട്ടി ആ വര്‍ഷങ്ങളിലെ നികുതി
റീകാല്‍ക്കുലേറ്റ് ചെയ്യുക. എന്നിട്ട് ഈ പുതിയ നികുതികളുടെ തുക കാണുക.
മുന്‍ വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ ഓര്‍ക്കുന്നില്ലെങ്കില്‍ Previous Income Tax Rates ഡൌണ്‍ലോഡ് ചെയ്യുക.
- അതിന് ശേഷം സ്റ്റെപ് -5 ല്‍ ലഭിച്ച തുകയില്‍ നിന്നും-4 ല്‍ ലഭിച്ച തുക കുറയ്ക്കുക. (ഇത് അരിയറുകള്‍ അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ അന്ന് വരുമായിരുന്ന അധിക നികുതി ബാധ്യതയാണ് )
- ഇനി സ്റ്റെപ്-3 ല്‍ ലഭിച്ച തുകയില്‍ നിന്നും സ്റ്റെപ്-6 ല്‍ ലഭിച്ച തുക കുറയ്ക്കുക. ഈ കിട്ടുന്ന തുകയാണ് നമുക്ക് അവകാശപ്പെടാവുന്ന റിലീഫ്. (അതായത് ഇപ്പോള്‍ അരിയര്‍ ലഭിച്ചത് കാരണം അധികമായി വന്നിട്ടുള്ള നികുതിയില്‍ നിന്നും അന്നന്ന് അടയ്ക്കേണ്ടിയിരുന്ന നികുതി കുറച്ച് ബാക്കിയുള്ളത് )
അരിയര്‍
സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം
ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍
നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍
അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ
വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ
പ്രയോജനം ലഭിക്കില്ല.
എന്നാല്‍
ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5
ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള
തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത്
വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍
ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി
അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.TAX RELIEF CALCULATOR - PREPARED Sri. SUDHEER KUMAR T K
PREPARED BY.
ABDURAHIMAN VALIYA PEEDIYAKKAL,
Mob : 9539471298 Email : alrahiman@gmail.com
HSST Commerce
Govt Girls HSS, B.P.Angadi
Tirur 676102,
Malappuram, Kerala, India
Mob : 9539471298 Email : alrahiman@gmail.com