Link Aadhaar with PAN

ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.
എന്നാല്‍ പേരില്‍ വ്യത്യാസമുണ്ടെങ്കിലും ഇപ്പോള്‍ രണ്ടും എളുപ്പത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്. ഇതിന് ആദ്യമായി E Filing സൈറ്റ് എടുക്കുക. അഡ്രസ്‌ ഇതാണ്. "www.incometaxindiaefiling.gov.in".
CLICK HERE for E Filing web site
അതില്‍ ഇടതു വശത്ത് 'Services' നു ചുവടെ "Link Aadhaar" എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള പേജ് തുറക്കും.
1.PAN നു നേരെ പാന്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കുക.
2.Aadhaar Number ചേര്‍ക്കുക.
3.Aadhaar കാര്‍ഡ് നോക്കി അതിലുള്ളത് പോലെ പേര് ചേര്‍ക്കുക.
4.Captcha code ചേര്‍ക്കുക.
5."Link ആധാര്‍" ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ "Aadhar - PAN linking completed successfully" എന്നു വന്നത് കാണാം